Site iconSite icon Janayugom Online

ഇടുക്കിയില്‍ വയോധികയെ വീടിന് സമീപം ക ഴുത്ത് അറുത്ത നിലയിൽ കണ്ടെത്തി

വയോധികയെ കഴുത്ത് അറുത്ത് നിലയിൽ വീടിന് സമീപം കണ്ടെത്തി. മന്നാംകാല മുസ്ലിം പള്ളിക്ക് സമീപം പുതുപറമ്പിൽ ആമിന (70) ആണ് കഴുത്ത് അറുത്ത നിലയിൽ വീടിന് പുറകുവശം കിണറിനടുത്ത് കഴുത്തിന് മുറിവേറ്റ് രക്തം വാർന്ന നിലയിൽ മുറ്റത്ത് കണ്ടെത്തിയത്. മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ചെറു മക്കൾ കണ്ടതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന മകൻ അബ്ദുൾ കരിം ഭാര്യ സുമയ്യ എന്നിവർ ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ’ എത്തിക്കുകയായിരുന്നു. കഴുത്തിലെ മുറിവ് സാരമുള്ളതായിരുന്നില്ല. നിസാരമായ കാര്യത്തിന് പെട്ടന്നുണ്ടായ ക്ഷോഭത്തിലായിരുന്നു സംഭവമെന്ന് അടിമാലി എസ്.എച്ച്.ഒ പി.സന്തോഷ് പറഞ്ഞു. ഉടൻ തന്നെ കണ്ടെത്തിയതുകൊണ്ട് ഉടൻ തന്നെ കോതമംഗലത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Summary:An elder­ly woman was found near her house with her throat slit in Idukki
You may also like this video

Exit mobile version