കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്ത് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ ഒരു കുടുംബം കോഴിക്കോട് നിന്ന് വാടകക്കെടുത്ത കാറാണിത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. കാർ പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

