പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിയുള്ള സ്‌ഫോടനത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (43) ആണ് മരിച്ചത്. നൗഫലിന്റെ വീട്ടിലെ പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടകവസ്തുവിന്റെ തിരിയില്‍ തീ കൊളുത്തിയ ശേഷം മുകളിലേക്ക് കയറുംമുന്‍പ് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും പുക മൂലം കിണറ്റില്‍ ഇറങ്ങാന്‍ സാധിച്ചില്ല. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയ ശേഷമാണ് രാജേന്ദ്രന്റെ മൃതദേഹം കിണറ്റില്‍ നിന്ന് പുറത്ത് എടുത്തത്.
English Summary:An explosion during rock blasting in a well; The worker died
You may also like this video