Site iconSite icon Janayugom Online

‘ഗാസയില്‍ പിറന്ന കണ്‍മണിക്ക് സിംഗപ്പൂര്‍ എന്ന് പേര്’; സഹായഹസ്തം നൽകിയ രാജ്യത്തിന് നന്ദി

ഗാസയില്‍ പിറന്ന നവജാത ശിശുവിന് പലസ്തീൻ “സിംഗപ്പൂർ” എന്ന് പേരിട്ട് ദമ്പതികൾ. യുദ്ധകാലത്ത് തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രം നൽകിയ തുടർച്ചയായ മാനുഷിക സഹായത്തിന് ആദരസൂചകമായാണ് കുഞ്ഞിന് സിംഗപ്പൂര്‍ എന്ന് കുഞ്ഞിന് പേര് നല്‍കിയത്. ദി സ്ട്രെയിറ്റ്സ് ടൈംസി‘ന്റെ റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 16 ‑നാണ് കുഞ്ഞ് ജനിച്ചത്. 

സിംഗപ്പൂർ ആസ്ഥാനമായുള്ള ചാരിറ്റിയായ ലവ് എയ്ഡ് സിംഗപ്പൂർ നടത്തുന്ന ഒരു പ്രാദേശിക ഭക്ഷണശാലയില്‍ ജോലിചെയ്യുകയാണ് കുഞ്ഞിന്റെ പിതാവ്. ഗാസയിലെ ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളിലൊന്നിൽ സിംഗപ്പൂരുകാർ നൽകിയ പിന്തുണയ്ക്കും ജീവൻ രക്ഷിക്കാന്‍ നല്‍കിയ ഭക്ഷണത്തിനും നന്ദി പ്രകടിപ്പിക്കുന്നതാണ് ഈ പേരെന്നാണ് പിതാവ് പറയുന്നത്. 

“സിംഗപ്പൂരിലെ ജനങ്ങളോടുള്ള ഞങ്ങളുടെ അഗാധമായ നന്ദി പ്രകടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. ഞങ്ങളുടെ മകൾക്ക് ‘സിംഗപ്പൂർ’ എന്ന് പേരിടുന്നത് ആ ദയ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിർത്താനുള്ള മാർഗമാണ്,” പിതാവ് പറഞ്ഞു. സംഘടനയുടെ സ്ഥാപകനും സിംഗപ്പൂരിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകനുമായ ഗിൽബർട്ട് ഗോയാണ് ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഭക്ഷണം നല്‍കിയത് അവരാണെന്നും ക്ഷാമത്തിന് സമാനമായ സാഹചര്യമായിരുന്നുവെന്നും അപ്പോള്‍ സഹായിച്ചവരെ സ്നേഹിക്കുന്നതായും അയാള്‍ പറഞ്ഞു. 

Exit mobile version