Site iconSite icon Janayugom Online

വായിൽ മണ്ണ് നിറച്ച് ചുണ്ടുകൾ ഒട്ടിച്ച് നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയും മുത്തച്ഛനും അറസ്റ്റിൽ

ഭിൽവാര ജില്ലയിലെ ബിജോലിയയിൽ വായിൽ കല്ല് നിറച്ച് ചുണ്ടിൽ പശ തേച്ച് നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും അമ്മയുടെ അച്ഛനും അറസ്റ്റില്‍. അവിവാഹിതയായ യുവതിക്ക് കുട്ടി ജനിച്ചതിന്റെ അപമാനം ഭയന്നായിരുന്നു ജനിച്ച് 20 ദിവസം മാത്രമായ കുട്ടിയെ അമ്മയും മുത്തച്ഛനും ചേർന്ന് ഉപേക്ഷിച്ചത്. വനമേഖലയിൽ ആടുകളെ തീറ്റാനെത്തിയ യുവാവാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. കരയാതിരിക്കാനും മറ്റുള്ളവരെ അറിയിക്കാതിരിക്കാനും വായിൽ കല്ല് തിരുകി പശവെച്ച് ഒട്ടിച്ചത്.

കുഞ്ഞിന്റെ ചുണ്ടുകളും തുടയും പശ വച്ച് ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്.സംഭവത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. 22കാരിയായ യുവതിയേയും അച്ഛനേയും ചിറ്റോർഗഡ് ജില്ലയിലെ മണ്ഡൽഗാവ് എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭിൽവാരയിലെ മഹാത്മാ ഗാന്ധി ആശുപത്രിയിൽ എൻഐസിയുവിലാണ് കുട്ടി നിലവിലുള്ളത്. അവിവാഹിതയായ അമ്മക്ക് കുഞ്ഞ് ജനിച്ചതിനെതുടര്‍ന്ന് സാമൂഹിക വിലക്ക് ഭയന്ന് യുവതിയും പിതാവും വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ബുണ്ടിയിൽ ഒരു മുറി വാടകയ്‌ക്കെടുത്ത് അവിടെ പ്രസവം നടത്തി. കുഞ്ഞിനെ വിൽക്കാനും അവർ ശ്രമിച്ചു. പക്ഷേ പദ്ധതി നടക്കാതെ വന്നപ്പോഴാണ് ഏതാനും ആഴ്ചകൾക്ക് ശേഷം അവർ കുഞ്ഞിനെ ഉപേക്ഷിച്ചത്. അവരെ ചോദ്യം ചെയ്തുവരികയാണ്.

Exit mobile version