Site iconSite icon Janayugom Online

വയോധികയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവം; പ്രതിക്ക് 21 വർഷം കഠിന തടവും പിഴയും

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ നെടുമങ്ങാട് സ്വദേശി ഷഫീഖിന് 21 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. 

2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറിയ ഷഫീഖ്, അവരെ പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്തെന്നാണ് കേസ്. ആഭരണപ്പെട്ടിയിൽനിന്ന് ലഭിച്ച പ്രതിയുടെ വിരലടയാളം, പോലീസ് നേരത്തെ ഫോറൻസിക് വിഭാഗം ശേഖരിച്ചിരുന്ന വിരലടയാളവുമായി ഒത്തുനോക്കിയതാണ് കേസിൽ നിർണായകമായത്. ഇയാളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞതും കേസിൽ പ്രധാന തെളിവായി. സംഭവം ഇരുട്ടിൽ നടന്നതിനാൽ വയോധികയ്ക്ക് പ്രതിയെ നേരിട്ട് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. 

Exit mobile version