ഇന്ത്യൻ വ്യോമസേനാ വിമാനം പരിശീലന പറക്കലിനിടെ ചെന്നൈ താംബരത്തിനടുത്ത് തകർന്നു വീണു. ഉച്ചയ്ക്ക് 2:25നാണ് അപകടം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെട്ടു. ആളൊഴിഞ്ഞ സ്ഥലത്താണ് വ്യോമസേനാ വിമാനം തകർന്നുവീണത്. അതിനാൽ തന്നെ വലിയ അപായം സംഭവിച്ചില്ല. നാശനഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടില്ല. വ്യോമസേനയുടെ PC ‑7 MK ‑II പരിശീലന വിമാനമാണ് അപകടത്തിൽപെട്ടത്. സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈക്കടുത്ത് തകർന്നുവീണു; വിമാനം പറത്തിയ പൈലറ്റ് രക്ഷപ്പെട്ടു

