Site iconSite icon Janayugom Online

സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി

ലഹരിക്കടത്ത് കേസില്‍ ഇന്ത്യന്‍ വംശജനായ യുവാവിനെ സിംഗപ്പൂര്‍ തൂക്കിലേറ്റി. മാനസിക വെല്ലുവിളി നേരിടുന്ന നാഗേന്ദ്രന്‍ ധര്‍മലിംഗ(34)ത്തെ ആണ് ലഹരിക്കടത്ത് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തൂക്കിലേറ്റിയത്. മാതാവ് പാഞ്ചാലൈയുടെ ഹർജി ചൊവ്വാഴ്ച തള്ളിയിരുന്നു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന നാഗേന്ദ്രന്റെ വധശിക്ഷയ്ക്കെതിരെ കുടുംബവും മനുഷ്യാവകാശ സംഘടനകളും നടത്തിയ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 

നാഗേന്ദ്രന്റെ മൃതദേഹം മലേഷ്യയിലെ ഇപൊ നഗരത്തിലേക്കു കൊണ്ടുപോകുമെന്ന് സഹോദരൻ നവിൻ കുമാര്‍ അറിയിച്ചു. സിംഗപ്പൂരിലേക്ക് കടക്കുന്നതിനിടെ 42.72 ഗ്രാം ഹെറോയിനുമായി 2009ലാണു നാഗേന്ദ്രനെ വുഡ്‌ലാൻഡ്സ് ചെക്ക്പോയിന്റിൽ പിടികൂടിയത്. 15 ഗ്രാമിൽ കൂടുതൽ ലഹരിയുമായി പിടിയിലാകുന്നവരെ തൂക്കിലേറ്റണമെന്നാണ് സിംഗപ്പൂരിലെ നിയമം. 

Eng­lish Summary:An Indi­an man was hanged in Singapore
You may also like this video

Exit mobile version