Site iconSite icon Janayugom Online

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന്‍ മരിച്ചു

കാഞ്ചൻജംഗ കയറുന്നതിനിടെ ഇന്ത്യൻ പർവതാരോഹകന് ദാരുണാന്ത്യം. 52 കാരനായ മഹാരാഷ്ട സ്വദേശി നാരായണൻ അയ്യരാണ് മൗണ്ട് കാഞ്ചൻജംഗ കയറുന്നതിനിടെ 8,200 അടി ഉയരത്തിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചത്.

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വലിയ പർവതമാണ് കാഞ്ചൻജംഗ. 8,586 അടിയാണ് കാഞ്ചൻജംഗയുടെ ഉയരം. എന്നാൽ 8,200 അടി ഉയരത്തിൽ എത്തിയതോടെ തളർന്ന് പോയ നാരായണൻ അയ്യർ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് യാത്രാ കമ്പനിയായ പയനിയർ അഡ്വഞ്ചേഴ്‌സിന്റെ നിവേഷ് കർകി പറഞ്ഞു.

ഈ വർഷം കാഞ്ചൻജംഗ കയറുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് നാരായണൻ അയ്യർ. കഴിഞ്ഞ മാസം ഗ്രീക്ക് പർവതാരോഹകൻ 8167 അടി ഉയരത്തിലെത്തിയപ്പോൾ മരിച്ചിരുന്നു. തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ മറ്റൊരു നേപ്പാൾ സ്വദേശിയായ പർവതാരോഹകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Eng­lish summary;An Indi­an moun­taineer dies while climb­ing Kanchenjunga

You may also like this video;

Exit mobile version