Site iconSite icon Janayugom Online

അമേരിക്കയിൽ ഇന്ത്യൻ വംശജനെ തലയറുത്ത് കൊലപ്പെടുത്തി

അമേരിക്കയിൽ ഇന്ത്യൻ വംശജനായ ചന്ദ്രമൗലി നാഗമല്ലയ്യയെ(50) സഹപ്രവർത്തകൻ തലയറുത്ത് കൊലപ്പെടുത്തി. ഡല്ലാസിലെ ഡൗൺടൗൺ സ്യൂട്ട്‌സ് മോട്ടലിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കർണാടക സ്വദേശിയായ ചന്ദ്രമൗലിയെ, ഭാര്യയുടെയും പതിനെട്ട് വയസ്സുള്ള മകന്റെയും മുന്നിലിട്ടാണ് സഹപ്രവർത്തകനായ കോബോസ് മാർട്ടിനസ്(37) ആക്രമിച്ചത്. 

കഴിഞ്ഞ സെപ്റ്റംബർ 10നാണ് സംഭവം. മോട്ടലിൽ മുറി വൃത്തിയാക്കുകയായിരുന്ന കോബോസും മറ്റൊരു സഹപ്രവർത്തകയും. ഈ സമയം അവിടേക്ക് വന്ന ചന്ദ്രമൗലി, വാഷിംഗ് മെഷീൻ കേടായതിനാൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ദേഷ്യപ്പെട്ട കോബോസ് മുറിയിൽ നിന്ന് പുറത്തേക്ക് പോവുകയും ഒരു വെട്ടുകത്തിയുമായി തിരിച്ചെത്തുകയും ചെയ്തു. ഭയന്ന് മോട്ടലിന്റെ പാർക്കിംഗ് ഏരിയയിലേക്ക് ഓടിയ ചന്ദ്രമൗലിയെ കോബോസ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. 

Exit mobile version