റെക്കോഡ് തുകയ്ക്കാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലെത്തിയത്. താരമെത്തിയതോടെ അല്‍ നസറിന്റെ സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്സിന്റെ എണ്ണം റോക്കറ്റ് വേഗത്തിലാണ് കൂടിയത്. ഇപ്പോഴിതാ സൗദിയില്‍ റൊണാള്‍ഡോയുടെ പേരും നമ്പറുമുള്ള ക്ലബ്ബ് ജേഴ്സി വാങ്ങാന്‍ ആരാധകരുടെ വന്‍തിരക്കാണ്. വന്‍തോതില്‍ ജേഴ്സി വിപണിയിലെത്തിക്കാനാണ് ക്ലബ്ബ് മാനേജ്മെന്റിന്റെ തീരുമാനം. ഏഴാം നമ്പര്‍ ജേഴ്സിയാണ് ക്ലബ്ബ് അനുവദിച്ചിരിക്കുന്നത്.
പലരും നീണ്ട ക്യൂ മണിക്കൂറുകളോളം നിന്നാണ് സ്‌റ്റോറില്‍ നിന്ന് ജേഴ്സി വാങ്ങാനെത്തുന്നത്. 300 റിയാലാണ് ക്രിസ്റ്റ്യാനോയുടെ പുതിയ ജേഴ്സിയുടെ വില. അല്‍ നസറിന്റെ സ്റ്റോറില്‍ ജേഴ്സി വാങ്ങാനെത്തുന്ന റോണോ ആരാധകരുടെ ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങി. വരും ദിവസങ്ങളിലും സ്റ്റോറില്‍ കൂടുതല്‍ തിരക്ക് വര്‍ധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
അല്‍ നസര്‍ ക്ലബ്ബില്‍ മറ്റു പോര്‍ച്ചുഗല്‍ താരങ്ങളില്ല. എന്നാല്‍, പരിശീലകരും പരിശീലകസംഘത്തിലുമായി 11 പേര്‍ പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്. ഫ്രഞ്ചുകാരനായ റുഡി ഗാര്‍ഷ്യയാണ് പരിശീലകന്‍. സഹപരിശീലകന്‍ അര്‍നാള്‍ഡോ ടെക്സീര, യൂത്ത് ടീം മുഖ്യപരിശീലകന്‍ ഹെല്‍ഡര്‍ ക്രിസ്റ്റോവാവോ, യൂത്ത് ടീമിന്റെ സഹപരിശീലകരായ ആന്ദ്രെ ഡി സോസ, ന്യൂനോ അല്‍വെസ് എന്നിവരും പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്.
English Summary;An influx of fans to buy Ronaldo’s jersey
You may also like this video