Site iconSite icon Janayugom Online

മദ്യലഹരിയില്‍ യാത്രക്കാരൻ വിമാനത്തിനുള്ളിൽ ഛർദ്ദിച്ച് മലമൂത്രവിസർജ്ജനം നടത്തി; വലഞ്ഞ് ഇൻഡിഗോ ജീവനക്കാര്‍

വിമാനത്തില്‍ യാത്രക്കാരിയുടെ ദേഹത്ത് സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെ മദ്യലഹരിയില്‍ യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഛര്‍ദ്ദിക്കുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതാണ് പുതിയ സംഭവം. ഗുവാഹത്തിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6ഇ-762 വിമാനത്തിലാണ് സംഭവം. മദ്യപിച്ച യാത്രക്കാരന്‍ ടോയ്‌ലറ്റിനു സമീപമാണ് മലമൂത്ര വിസര്‍ജനം നടത്തിയത്. മാര്‍ച്ച് 26നാണ് സംഭവം നടന്നത്. സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്ത വിമാന ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് യാത്രക്കാരിലൊരാള്‍ സോഷ്യല്‍മീഡിയയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്രൂ ലീഡറായ ശ്വേതയാണ് വിമാനം വൃത്തിയാക്കിയത്. ടീമിലെ മറ്റു സ്ത്രീ ജീവനക്കാരും ഇവര്‍ക്ക് ഒപ്പം സഹായിച്ചു. യാത്രക്കാരനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല.

നേരത്തെ വിമാനത്തില്‍ യാത്രക്കാരിക്കുമേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച കേസില്‍ എയര്‍ ഇന്ത്യക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുപ്പത് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തില്‍ പൈലറ്റ് ഇന്‍കമാന്‍ഡിന്റെ ലൈസന്‍സും 3 മാസത്തേക്ക് ഡിജിസിഎ സസ്പെന്‍ഡ് ചെയ്തു. ശങ്കര്‍മിശ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് എയര്‍ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.

Eng­lish Summary;An intox­i­cat­ed pas­sen­ger vom­it­ed and defe­cat­ed on board; Indi­go employ­ees are overwhelmed
You may also like this video

Exit mobile version