Site iconSite icon Janayugom Online

വടക്കാഞ്ചേരിയിൽ റെയില്‍വേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ട്രാക്കിനരികിൽ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തരയോടെ ആണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ശരീര അവശിഷ്ടങ്ങൾ പത്തു മീറ്റർ അകലെ വരെ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആളെ തിരിച്ചറിയാൻ വടക്കാഞ്ചേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version