Site iconSite icon Janayugom Online

മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ കടല്‍തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി

മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ രേവ്ദണ്ഡ കടല്‍തീരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അജ്ഞാത ബോട്ട് കണ്ടെത്തി സംഭവത്തെ തുടര്‍ന്ന തീരപ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചതായി പോലീസ് പറഞ്ഞു.കൊര്‍ള തീരത്ത് നിന്നും രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ബോട്ടിൽ മറ്റൊരു രാജ്യത്തിന്റെ അടയാളമുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.

രേവ്ദണ്ട തീരത്ത് ബോട്ട് ഒഴുകി എത്തിയതായിരിക്കാം എന്ന് സംശയിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് റായ്ഗഡ് പൊലീസ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സംഘം, നേവി, തീരസുരക്ഷ സംഘം,ദ്രുതകര്‍മ സേന എന്നിവര്‍ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

ബോട്ടിന് അടുത്തേക്ക് എത്താനുള്ള പരിശ്രമം കനത്ത മഴയെ തുടര്‍ന്ന് തടസപ്പെട്ടതായി റായ്ഗഡ് പൊലീസ് സൂപ്രണ്ട് ആഞ്ചല്‍ ദലാള്‍ പറഞ്ഞു. ബാര്‍ജ് ഉപയോഗിച്ച് ദലാള്‍ തന്നെ ബോട്ടിന് അടുത്തേക്ക് എത്താന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് തിരിച്ച് വരികയായിരുന്നു. ജില്ലയുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചതായി അറയിച്ചിട്ടുണ്ട്.

Exit mobile version