Site icon Janayugom Online

മലബാർ എക്സ്പ്രസിനുള്ളിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലബാർ എക്സ്പ്രസിന്റെ കോച്ചിനുള്ളിൽ അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് ഏറെ നേരം മലബാർ എക്സ്പ്രസ് കൊല്ലത്ത് നിർത്തിയിട്ടു. കൊല്ലത്തിനും കായംകുളത്തിനുമിടയിൽ വച്ചാണ് സംഭവമുണ്ടായത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അജ്ഞാതനെ അംഗപരിമിതരുടെ കോച്ചിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്ത് വച്ച് ട്രെയിൻ നിർത്തിയ സമയത്ത് ഒരു യാത്രക്കാരൻ കോച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് റയിൽവേ ഗാർഡിനെയും പൊലീസിനെയും വിവരമറിയിച്ചു.

ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരിച്ചയാളെ കായംകുളത്ത് വച്ച് കണ്ടവരുണ്ടെന്ന് പൊലീസ് പറഞ്ഞു. റയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Eng­lish summary;An uniden­ti­fied man was found hang­ing inside the Mal­abar Express

You may also like this video;

Exit mobile version