നരേന്ദ്രമോഡി സര്‍ക്കാര്‍ ഞാറാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതിഭവനില്‍ 72 മന്ത്രിമാര്‍ക്കൊപ്പം തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോഡി സത്യപ്രതിജ്ഞ ചെയ്തത്. വിവിധ രാഷ്ട്രതലവന്മാരും വിദേശ നേതാക്കളും ബിനിനസ്, സിനിമാ രംഗത്തെ പ്രമുഖരും അടക്കം 8,000 ത്തോളം പേരാണ് ചടങ്ങിനെത്തിയത്.
അതേസമയം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയിൽ ക്ഷണിക്കപ്പെടാത്തൊരു അതിഥി ചടങ്ങിനെത്തിയതായി കാണാം. സത്യപ്രതിജ്ഞയ്ക്കിടെ വേദിക്ക് പിന്നിലൂടെ നടന്നു പോകുന്നൊരു വിഡിയോയാണ് പ്രചരിക്കുന്നത്.
ബിജെപി എംപി ദുർഗാ ദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രേഖകളിൽ ഒപ്പിടുന്ന ഘട്ടത്തിലാണ് പിന്നിലൂടെ ഒരു ജീവി നടന്നപോകുന്നത് കാണുന്നത് . വീഡിയോയില്‍ നിന്ന് ഏത് ജീവിയാണെന്ന് കണ്ടെത്തുക അത്ര എളുപ്പമല്ല. പുലി എന്ന തരത്തിലും അതല്ല പൂച്ചയാണെന്നും നായയാണെന്നുമുള്ള വാദങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശക്തമാണ്. സുരക്ഷാ സേനയ്ക്കൊപ്പമുളള നായയാകാമിതെന്ന വാദവും ശക്തമാണ്. അതേസമയം വീഡിയോ എഡിറ്റ് ചെയ്തു എന്ന വാദവും ചിലര്‍ തള്ളിക്കയുന്നില്ല.
30 കാബിനറ്റ് മന്ത്രിമാരും 36 സഹമന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും ഉൾപ്പെടെ 72 അംഗ മന്ത്രിസഭയ്ക്ക് പ്രസിഡന്റ് മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്‌നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങിയ പ്രമുഖർ ക്യാബിനറ്റ് മന്ത്രിമാരായി തുടരുന്നു. പുതിയ മന്ത്രിസഭയിൽ എൻഡിഎ സഖ്യകക്ഷികളിൽ നിന്നുള്ള 11 മന്ത്രിമാരാണുള്ളത്. 140 കോടി ഇന്ത്യക്കാരെ സേവിക്കുന്നതിനും ഇന്ത്യയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ മന്ത്രിമാരുടെ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മോഡി എക്‌സിൽ വ്യക്തമാക്കി.
English Summary:An uninvited guest at the Rashtrapati Bhavan during the Modi government’s swearing-in
You may also like this video