പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മമ്ത ബാനര്‍ജി. ഒരു തവണയല്ല, രണ്ട് തവണയാണ് ജീവനക്കാരിക്കുനേരെ അതിക്രമം നടന്നതെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് മമ്ത പറഞ്ഞു.
” പീഡനത്തിനിരയായി പെണ്‍കുട്ടിയുടെ കണ്ണീര്‍ ഞാന്‍ കണ്ടു. ഇനി രാജ് ഭവനില്‍ ജോലിചെയ്യില്ലെന്നാണ് അവര്‍ പറയുന്നത്. അവള്‍ ഭയന്നിരിക്കുകയാണ്. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവളെ വിളിച്ചുവരുത്താം അപമാനിക്കാം.” – മമത പറഞ്ഞു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസിനെതിരായ പരാതിയിലെ അന്വേഷണത്തിലെ നിസഹകരണം രാഷ്ട്രപതിയെ അറിയിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ നല്‍കാത്തതും ചോദ്യം ചെയ്യലിന് രാജ് ഭവന്‍ ജീവനക്കാര്‍ എത്താത്തതും ശ്രദ്ധയില്‍ പെടുത്തുമെന്നും മമ്ത പറഞ്ഞു. സംഭവത്തില്‍ ആഴത്തിലുള്ള നിരാശയും മുഖ്യമന്ത്രി പങ്കുവച്ചു.
വ്യാഴാഴ്ചയാണ് ഗവര്‍ണര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കൊല്‍ക്കത്ത രാജ്ഭവനിലെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയത്.
English Summary: Anand Bose attempted torture not once but twice; Mamta with severe criticism
You may also like this video