Site iconSite icon Janayugom Online

അനന്തം പൊന്നോണം 2022; ബ്രോഷർ പ്രകാശനം ചെയ്തു

minsiterminsiter

യു.എ.ഇ ലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം അനന്തം പൊന്നോണം 2022 എന്ന പേരിൽ നവംബർ 27 ന് സഫാരി മാളിൽ വെച്ച് സംഘടിപ്പിക്കും.. ബഹുമാനപ്പെട്ട ഭഷ്യ സിവിൽ സപ്ലേസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ‚തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. സിനിമ പിന്നണി ഗായകൻ നജിം അർഷാദും അനാമികയും നയിക്കുന്ന ഗാനമേളയും ‚കോമഡി ഷോ താരം ബിനു അടിമാലി നയിക്കുന്ന കോമഡി ഷോയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരിപാടിയുടെ ബ്രോഷർ പ്രകാശനം ഷാർജ റയൻ ഹോട്ടലിൽ വച്ച് ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി രക്ഷാധികാരിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയിൻ്റ് ട്രഷററുമായ ബാബു വർഗീസിന് നൽകി നിർവ്വഹിച്ചു.ഭാരവാഹികളായ കെ.എസ്സ്.ചന്ദ്രാ ബാബു, ഖാൻ പാറയിൽ .റൻജി കെ. ചെറിയാൻ, ബിജോയ് ദാസ്, വിജയൻ നായർ, പ്രഭാത് നായർ, സർഗ്ഗ റോയ്, ഷെഫീഖ് വെഞ്ഞാറമൂട്, അഭിലാഷ്മണ ബൂർ, ജോതി ലക്ഷമി, അരുണ അഭിലാഷ്, ബിനധ്യ, അനിതാ രവിന്ദ്രൻ എന്നിവർ പങ്കെടുത്തു

Eng­lish Sum­ma­ry: Anan­tham Pon­non­am 2022 brochure released

You may also like this video

Exit mobile version