Site iconSite icon Janayugom Online

മുന്നറിയിപ്പില്ലാതെ അനന്തപുരി എഫ്എം നിർത്തലാക്കി

മുന്നറിയിപ്പില്ലാതെ ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്റെ കീഴിലുള്ള അനന്തപുരി എഫ്എം നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തം. എഫ്എം സ്റ്റേഷനുകൾ നിർത്തലാക്കി എഎം സ്റ്റേഷനുകൾ മാത്രമായി പ്രവർത്തിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിലാണ് അനന്തപുരിയും നിര്‍ത്തലാക്കിയത്. സ്റ്റേഷൻ നിർത്തലാക്കിയുള്ള ഓർഡർ വന്നതിന് പിന്നാലെ ഇന്നലെ മുതൽ ആകാശവാണിയിൽ മാത്രമാണ് പരിപാടികൾ ഉണ്ടായിരുന്നത്. ഇതോടെ നിരവധി സമൂഹമാധ്യമത്തിലടക്കം അനന്തപുരി എഫ്എം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.

എഫ്എം നിർത്തലാക്കിയ തീരുമാനത്തിനെതിരെ റേഡിയോ ശ്രോതാക്കളുടെ സംഘടന കാഞ്ചീരവം പ്രതിഷേധ പ്രകടനം നടത്തി. തിരുവനന്തപുരം പ്രാദേശിക നിലയത്തിന് മാത്രമായി ഒരു എഫ്എം ട്രാൻസ്മിറ്റർ സ്ഥാപിക്കണമെന്ന് കാഞ്ചീരവം ആവശ്യപ്പെട്ടു. ഇതേ ആവശ്യം കേന്ദ്ര വാർത്താവിതരണ സഹമന്ത്രി എൽ മുരുകനെ അറിയിച്ചിരുന്നതായും കാഞ്ചീരവം പ്രതിനിധികൾ അറിയിച്ചു. ചൊവ്വാഴ്ച വീണ്ടും ആകാശവാണിയ്ക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചു. പ്രസിഡന്റ് കാട്ടാക്കട രവി, വൈസ് പ്രസിഡന്റ് പ്രീതി മറ്റത്തിൽ, ജനറൽ സെക്രട്ടറി കാഞ്ചിയോട് ജയൻ, ശ്രീകുമാർ പള്ളിച്ചൽ, മുടവൻമുഗൾ ശാന്തകുമാരി എന്നിവർ പങ്കെടുത്തു.

Eng­lish Sam­mury: Anan­tha­puri FM was dis­con­tin­ued with­out warning

Exit mobile version