ആനാവൂര്‍ നാരായണന്‍ നായര്‍ വധക്കേസില്‍ 11 പ്രതികള്‍ക്കും ജീവപര്യന്തം തടവ്. ബിഎംഎസ് ബിഎംഎസ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കേസില്‍ നേരത്തെ പതിനൊന്ന് പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെക്ഷന്‍ കോടതി കണ്ടെത്തിയിരുന്നു.
കീഴാറൂര്‍ സ്വദേശികളായ ശ്രീലളിതം വീട്ടില്‍ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തന്‍വീട്ടില്‍ പ്രസാദ്കുമാര്‍ (35), കാര്‍ത്തിക സദനത്തില്‍ ഗിരീഷ്‌കുമാര്‍ (41), എലിവാലന്‍കോണം ഭാഗ്യവിലാസം ബംഗ്ലാവില്‍ പ്രേംകുമാര്‍ (36), പേവറത്തലക്കുഴി ഗീതാഭവനില്‍ അരുണ്‍കുമാര്‍ എന്ന അന്തപ്പന്‍ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടില്‍ ബൈജു (42), സഹോദരങ്ങളായ കാവല്ലൂര്‍ മണികണ്ഠവിലാസത്തില്‍ കുന്നു എന്ന അനില്‍ (32), അജയന്‍ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനില്‍ സജികുമാര്‍ (43), ശാസ്താംകോണം വിളയില്‍ വീട്ടില്‍ ബിനുകുമാര്‍ (43), പറയിക്കോണത്ത് വീട്ടില്‍ ഗിരീഷ് എന്ന അനിക്കുട്ടന്‍ (48) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്. 2013 നവംബര്‍ അഞ്ചിന് രാത്രിയില്‍ നാരായണന്‍ നായരുടെ വീട്ടില്‍ കയറി പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാരായണന്‍ നായരുടെ മകന്‍ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെയായിരുന്നു കൊലപാതകം.
English Summary:Anavur Narayanan Nair murder case; Life imprisonment for 11 RSS workers
You may also like this video