Site iconSite icon Janayugom Online

മൊത്തവില പണപ്പെരുപ്പവും കൂടി

inflationinflation

ഡിസംബറില്‍ മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ 0.73 ശതമാനം വര്‍ധന. ഭക്ഷ്യവിലയില്‍ കുത്തനെയുണ്ടായ വര്‍ധനയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ പണപ്പെരുപ്പം നെഗറ്റീവിലായിരുന്നു. എന്നാല്‍ നവംബറില്‍ ഇത് 0.26 ശതമാനം ഉയര്‍ന്നിരുന്നു.

ഭക്ഷ്യവസ്തുക്കള്‍, യന്ത്രങ്ങള്‍, നിര്‍മ്മാണങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഒപ്ടിക്കല്‍ വസ്തുക്കള്‍ തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചതെന്ന് വാണിജ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ നവംബറില്‍ ഭക്ഷ്യപണപ്പെരുപ്പം 8.18 ശതമാനമായിരുന്നത് ഡിസംബറില്‍ 9.38 ശതമാനമായാണ് വര്‍ധിച്ചത്. ഡിസംബറില്‍ പണപ്പെരുപ്പം പച്ചക്കറികള്‍ക്ക് 26.30 ശതമാനവും ധാന്യങ്ങള്‍ക്ക് 19.60 ശതമാനവുമാണ് വര്‍ധിച്ചത്.

Eng­lish Summary;And whole­sale price inflation
You may also like this video

Exit mobile version