Site iconSite icon Janayugom Online

ആന്ധ്രാ കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു; വൈ എസ് ശർമിള ചുമതലയേൽക്കുമെന്ന് റിപ്പോര്‍ട്ട്

ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചതായി റിപ്പോർട്ട്. അടുത്തിടെ കോൺഗ്രസിൽ ചേർന്ന വൈ എസ് ശർമിളയെ പുതിയ സംസ്ഥാന അധ്യക്ഷയായി നിയമിച്ചേക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കോൺഗ്രസ് ഉടൻ നടത്തിയേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

ഈ മാസം ആദ്യമാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈഎസ് ശർമിളകോൺഗ്രസിൽ ചേർന്നത്. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമിളയുടെ നീക്കം. കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്.

Eng­lish Sum­ma­ry: Andhra con­gress pres­i­dent resigned
You may also like this video

Exit mobile version