Site icon Janayugom Online

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് ആന്ധ്രയിൽ; കുറവ് കേരളത്തിൽ

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്നത് ആന്ധ്രപ്രദേശിലാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. 2019ൽ നടന്ന സർവേയുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 11,346 കേസ് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സർവേ ഫലം പുറത്തുവന്നിരിക്കുന്നത്. ശൈശവ വിവാഹങ്ങൾ വർധിക്കാൻ കോവിഡ് മഹാമാരിയും അതേത്തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണമായെന്നും സർവേയില്‍ കണ്ടെത്തി.

29.3 ശതമാനം ശൈശവ വിവാഹങ്ങളാണ് ആന്ധ്രാപ്രദേശിൽ ഈ കാലയളവിൽ നടന്നത്. മുൻപ് ഇത് 33 ശതമാനമായിരുന്നു. ശൈശവ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ വ്യാപകമായി ശൈശവ വിവാഹം നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ് എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 15 മുതൽ 19 വയസ് പ്രായമുള്ള പെൺകുട്ടികൾ ഗർഭിണികളാകുന്നതിന്റെ നിരക്കും ആന്ധ്രാപ്രദേശിൽ വളരെ കൂടുതലാണ്.

തെലുങ്കാനയാണ് ശൈശവ വിവാഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 23.5 ശതമാനമാണ് സംസ്ഥാനത്ത് നടക്കുന്ന ശൈശവ വിവാഹങ്ങളുടെ നിരക്ക്. തൊട്ടുപിന്നിൽ കർണാടകയാണ്. 21.3 ശതമാനമാണ് ശൈശവ വിവാഹ നിരക്ക്. തമിഴ്‌നാട്ടിൽ 12.8 ശതമാനം ശൈശവ വിവാഹങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലാണ് ശൈശവ വിവാഹം ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 6.3 ശതമാനം ശൈശവ വിവാഹങ്ങളാണ് കേരളത്തിൽ നടക്കുന്നത്.

Eng­lish summary;Andhra Pradesh has the high­est num­ber of child mar­riages in South India; Less in Kerala

You may also like this video;

Exit mobile version