Site iconSite icon Janayugom Online

അനീസ് ഖാന്റെ കൊലപാതകം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിദ്യാര്‍ത്ഥി നേതാവ് അനീസ് ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘ(എസ്ഐടി)ത്തിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സീല്‍ ചെയ്ത കവറിലാണ് 82 പേജുള്ള റിപ്പോര്‍ട്ട് ജസ്റ്റിസ് രാജശേഖര്‍ മന്തയ്ക്ക് കൈമാറിയത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫെബ്രുവരി 19നാണ് ഹൗറ ജില്ലയിലെ ആംതയിലെ വീട്ടില്‍ വച്ച് അനീസ് ഖാന്‍ കൊല്ലപ്പെടുന്നത്. കാക്കി വേഷം ധരിച്ചെത്തിയവരാണ് കൊല നടത്തിയതെന്ന് അനീസ് ഖാന്റെ പിതാവ് ആരോപിച്ചിരുന്നു. ഒരു ഹോം ഗാര്‍ഡിനെയും ഒരു സിവിക് പൊലീസുകാരനെയും എസ്ഐടി അറസ്റ്റ് ചെയ്തിരുന്നു.

Eng­lish summary;Anees Khan’s mur­der; progress report submitted

You may also like this video;

Exit mobile version