Site iconSite icon Janayugom Online

അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത

അങ്കണവാടി ജീവനക്കാര്‍ക്കും സഹായികള്‍ക്കും ഗ്രാറ്റുവിറ്റിക്കുള്ള അര്‍ഹത ഉണ്ടെന്ന് സുപ്രീം കോടതി. 1972ലെ ഗ്രാറ്റുവിറ്റി പേയ്മെന്റ് നിയമപ്രകാരം ഇവര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് കോടതി നിരീക്ഷിച്ചു. ഗുജറാത്ത് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ ജസ്റ്റിസുമാരായ അജയ് രസ്തോഗി, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്.
അങ്കണവാടികള്‍ ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷന്‍ മൂന്നി (സി) ല്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

വിധി വന്ന ദിവസം മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ അങ്കണവാടി ജീവനകാര്‍ക്കും സഹായികള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാനും കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 1972 നിയമത്തിലെ സെക്ഷൻ ഏഴിലെ ഉപവകുപ്പ് 3എ പ്രകാരം ഇവര്‍ക്ക് പ്രതിവർഷം 10 ശതമാനം പലിശയ്കക്കും അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. 

Eng­lish Summary:Anganwadi work­ers are also eli­gi­ble for gratuity
You may also like this video

Exit mobile version