Site iconSite icon Janayugom Online

സ്ത്രീധനം തിരികെ ചോദിച്ചതില്‍ അമര്‍ഷം; യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലയ്ക്കടിച്ചു കൊന്നു

മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ത്രീധനം തിരികെ ചോദിച്ചതിന് യുവതിയെ ഭർത്താവും സഹോദരിയും ചേർന്ന് തലക്കടിച്ചു കൊന്നു. 35കാരിയായ കൽപ്പന സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മഹേഷ് സഹോദരി ദീപാലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

2015 ലാണ് മഹേഷ് സോണിയെ വിവാഹം കഴിച്ചത്. ഇതിന് ശേഷം ഇവർ വിരാറിലുള്ള മഹേഷിൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കൽപ്പനയെ മഹേഷും വീട്ടുകാരും ചേർന്ന് പലപ്പോഴും ശാരീരിക‑മാനസിക പീഡനങ്ങൾക്കിരയാക്കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും പ്രശ്നമുണ്ടായതിനെ തുടർന്ന് വീട്ടിൽ നിന്നിറങ്ങി പോവുകയാണെന്ന് പറഞ്ഞ കൽപ്പന തനിക്ക് ലഭിച്ച സ്ത്രീധനം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. ഇതാണ് മഹേഷിനേയും സഹോദരിയേയും പ്രകോപിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.

Exit mobile version