Site iconSite icon Janayugom Online

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമെന്ന് ആനി രാജ

anie rajaanie raja

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമെന്ന് ആനി രാജ. നിലമ്പൂരില്‍ തെര‍ഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആനിരാജ. നരേന്ദ്രമോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പൗരത്വം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നുംആനിരാജ പറഞ്ഞു.

രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കമാണ് ബിജെപി നടത്തുന്നത്.ഈ സാഹചര്യം ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ പ്രാതിനിധ്യം കൂടുതലായി ഉറപ്പിക്കേണ്ടതുണ്ട്, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രതിക്ഷിക്കുന്നില്ല, വയനാട്ടിലെ ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെനും അവര്‍ പറഞ്ഞു.വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍ഗണന നല്‍കുക, കഴിഞ്ഞ 45 വര്‍ഷമായി ജനകീയ വിഷയങ്ങളില്‍ പരിഹാരം തേടിയും, വര്‍ഗ്ഗീയതക്കെതിരെ കടുത്ത പോരാട്ടം നടത്തിയുമാണ് മുന്നോട്ട് പോകുന്നത്.

മണിപ്പുരില്‍ നടന്ന നരഹത്യക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് മണിപ്പൂരിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ തനിക്ക് എതിരെ രാജദ്രോഹ കുറ്റത്തിനെ കേസെടുത്തവരാണ് ബിജെപി സര്‍ക്കാര്‍ എന്നും അവര്‍ പറഞ്ഞു.പിവി.അന്‍വര്‍ എംഎല്‍എ, എല്‍.ഡി.എഫ് നേതാക്കളായ ഇ.പത്മാക്ഷന്‍, ജോര്‍ജ് കെ.ആന്റണി, പി.എം ബഷീര്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആനി രാജയുടെ വയനാട് മണ്ഡലത്തിന്റെ ഭാഗമായുള്ള നിലമ്പൂരിലെ സന്ദര്‍ശ്ശനം.

Eng­lish Summary:
Ani Raja said that the vic­to­ry of LDF can­di­dates in the Lok Sab­ha elec­tions is inevitable

You may also like this video:

Exit mobile version