Site iconSite icon Janayugom Online

അനില്‍ ദേശ്‌മുഖിനെ സിബിഐ അറസ്റ്റ് ചെയ്തു

അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി. കേസില്‍ കള്ളപ്പണംവെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ നവംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതല്‍ ദേശ്മുഖ് ജയില്‍ കസ്റ്റഡിയിലാണ്.
മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം നടത്തുന്നത്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായിരിക്കെ ദേശ്മുഖ് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ മുഖേന ബാറുടമകളില്‍ നിന്ന് കോടിക്കണക്കിന് പണം അനധികൃതമായി കൈപ്പറ്റിയെന്നാണ് ആരോപണം.

Eng­lish Sum­ma­ry: Anil Desh­mukh arrest­ed by CBI

You may like this video also

Exit mobile version