Site iconSite icon Janayugom Online

മൃഗസ്നേഹി സംഘടനകള്‍ സമരത്തിലേക്ക്

പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായകളെ പൂർണ്ണമായും നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് മൃഗക്ഷേമ സംഘടനാ പ്രവർത്തകർ. ഇന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും. കോടതി ഉത്തരവ് നടപ്പാക്കുന്നത് ലക്ഷക്കണക്കിന് നായകളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നായപ്രേമികൾ തെരുവിലിറങ്ങുന്നത്. വിഷയത്തിൽ ഏഴിനാണ് സുപ്രീം കോടതി വീണ്ടും വാദം കേൾക്കുന്നത്.
റെയിൽവേ സ്റ്റേഷനുകൾ സ്കൂളുകൾ ആശുപത്രികൾ ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് നായകളെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് കോടതി നിര്‍ദേശിച്ചത്. ഇത് നായകൾക്ക് നൽകുന്ന മരണശിക്ഷയ്ക്ക് തുല്യമാണെന്ന് പീപ്പിൾ ഫോർ അനിമൽസ് സംഘടന പറഞ്ഞു. നായകളെ അനാഥരായി കാണരുതെന്നും അവയെ ജയിലിലടയ്ക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
തങ്ങളുടെ വാദങ്ങൾ കേൾക്കാൻ സുപ്രീം കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് തെരുവിലിറങ്ങാൻ തീരുമാനിച്ചതെന്ന് മൃഗാവകാശ പ്രവർത്തകർ വ്യക്തമാക്കി. ഡൽഹി മുംബൈ കൊച്ചി തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും നാളെ പ്രതിഷേധ പരിപാടികൾ നടക്കും.

Exit mobile version