Site iconSite icon Janayugom Online

മൃഗങ്ങൾക്കുള്ള വാക്സിൻ നിർമ്മാണ കേന്ദ്രം അബുദാബിയിൽ ആരംഭിക്കുന്നു

അബുദാബിയിൽ മൃഗങ്ങൾക്കായുള്ള വാക്സിൻ നിർമ്മാണകേന്ദ്രവും രണ്ട് ആശുപത്രികളും ഒരുങ്ങുന്നു. പദ്ധതി നിലവിൽ വരുന്നതോടെ മിന മേഖലയിൽ മൃഗസംരക്ഷണത്തിന് ഏറ്റവും പ്രാധാന്യം നൽകുന്ന ഇടമായി അബുദാബി മാറും.

ഈ പ്രദേശത്ത് ഒട്ടകങ്ങൾക്കും കുതിരകൾക്കും ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്ന നൂതന സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കും. അബുദാബി ആസ്ഥാനമായുള്ള ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനി എഡിക്യുവും അഗ്രി ബിസിനസ് ഇൻവെസ്റ്റ്മെന്റ് കമ്പനി ഇ‑20‑യും തമ്മിലൊപ്പുവച്ച ഉടമ്പടി പ്രകാരമാണിത്.

ഹെൽത്ത് കെയർ, ലൈഫ് സയൻസ് രംഗങ്ങളിലുള്ള പ്രാവീണ്യം ഉപയോഗപ്പെടുത്തി മൃഗങ്ങൾക്കും ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ഒരുക്കാൻ കഴിയുമെന്ന് എഡിക്യു എക്സിക്യൂട്ടീവ് ഡയറക്ടർ ഫഹദ് അൽ ഖാസിം പറഞ്ഞു. മൃഗങ്ങൾക്കായുള്ള വാക്സിനേഷൻ നിർമാണ രംഗത്തും ആരോഗ്യപരിചരണ രംഗത്തും മികച്ച നേട്ടം കൊണ്ടുവരാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish summary;Animal vac­cine man­u­fac­tur­ing cen­ter opens in AbuDhabi

You may also like this video;

Exit mobile version