ഐഎസ്എല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ചിരവൈരികളായ ബംഗളൂരു എഫ്‌സിയാണ് എതിരാളി. ഇന്ന് രാത്രി 7.30ന് ബംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ വച്ച് ഗോവയോട് പരാജയപ്പെട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. നിലവില്‍ 11 പോയിന്റുള്ള ബ്ലാസ്റ്റഴ്സ് 10-ാം സ്ഥാനത്താണ്. പ്ലേ ഓഫിലേക്ക് കടക്കണമെങ്കില്‍ വിജയം അനിവാര്യമെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ. ബംഗളൂരു രണ്ടാം സ്ഥാനക്കാരാണ്.