Site iconSite icon Janayugom Online

സമാധനപരമായ മാര്‍ച്ചിനുനേരെയും നടപടി; ആനി രാജയെയും ജീന്‍ ഡ്രെസിനെയും അറസ്റ്റ് ചെയ്തു

Annie RajaAnnie Raja

ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്തിയ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജയടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആനിരാജയോടൊപ്പം പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജീന്‍ ഡ്രെസിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കുക, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഖാന്‍ മാര്‍ക്കറ്റില്‍ നിന്ന് ഇസ്രയേല്‍ എംബസി വരെയാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മൗനയാത്രയായിരുന്നു സംഘടിപ്പിച്ചത്.
സമാധനപരമായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയതെന്നും അറസ്റ്റ് നീതികരിക്കാനാവില്ലെന്നും ആനി രാജ പ്രതികരിച്ചു. പലസ്തീന്‍ എന്ന വാക്കിനെ പോലും ഭരണകൂടം ഭയക്കുകയാണ്. തന്നെയും കൂടെയുള്ളവരെയും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തതിലൂടെ കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും അപഹാസ്യരായെന്നും ആനി രാജ പറഞ്ഞു.

ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് ഇന്ത്യന്‍ കമ്പനികള്‍ മാരക ആയുധങ്ങള്‍ നല്‍കുന്നതിലും, കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയതെന്ന് സന്നദ്ധ സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. അനിഷ്ട സംഭവങ്ങള്‍ക്ക് ഒന്നും കാരണമാകാതെ നടത്തിയ മാര്‍ച്ച് തടഞ്ഞ് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി മോഡി സര്‍ക്കാരിന്റെ ഇസ്രയേല്‍ ദാസ്യമനോഭവാത്തിന് ഉദാഹരണമാണെന്നും നേതാക്കള്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Annie Raja and Jean Dres were arrested

You may also like this video

Exit mobile version