Site iconSite icon Janayugom Online

വാർഷികാഘോഷവും യാത്രയപ്പ് സമ്മേനവും

താമരക്കുളം വിവിഎച്ച്എസ്എസ് 85-ാമത് വാർഷികാഘോഷവും യാത്രയപ്പ് സമ്മേനവും എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ബി അനിൽ കുമാർ അധ്യക്ഷത വഹിച്ചു. പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് മലയാള വിഭാഗം അധ്യാപിക ഡോ. ബിന്ദു ഡി സനിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂളിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപിക സുനിത ഡി പിളള, അധ്യാപകരായ എ മുരളീധരൻ, ബി ടി ശ്രീലത, ജീവനക്കാരായ സി പ്രസന്നൻ, പി വിജയമ്മ എന്നിവരെ കായംകുളം എ ഇ ഒ, എ സിന്ധു ഉപഹാരം നൽകി ആദരിച്ചു.

സ്കൂൾ മാനേജർ പി രാജേശ്വരി, പ്രിൻസിപ്പാൾ ജി ജി എച്ച് നായർ, ആലപ്പുഴ ഡയറ്റ് ലക്ചറർ എം അജയകുമാർ, ഡെപ്യൂട്ടി എച്ച് എം, എ എൻ ശിവപ്രസാദ്, പി ടി എ വൈസ് പ്രസിഡന്റ് ജി എസ് സതീഷ്, അധ്യാപകരായ എൻ രാധാകൃഷ്ണപിള്ള, ആർ രതീഷ് കുമാർ, പി മിനി, സ്റ്റാഫ് സെക്രട്ടറിമാരായ കെ രഘുകുമാർ, സി എസ് ഹരികൃഷ്ണൻ, സഫീന ബീവി, ഗോപകുമാർ മധുരാപുരി തുടങ്ങിയവർ പ്രസംഗിച്ചു.

Exit mobile version