Site icon Janayugom Online

അയല്‍വാസിയുടെ തത്തയുടെ കരച്ചിലും അലർച്ചയും ശല്യമാകുന്നു: പരാതിയുമായി 72കാരൻ

parrot

പൂനെ: അയൽവാസിയുടെ തത്തക്കെതിരെ പരാതി നല്‍കി 72 വയസുകാരൻ. തത്തയുടെ കരച്ചിലും മറ്റും തനിക്ക് ശല്യമാകുന്നവെന്ന് കാട്ടിയാണ് പൂനെ സ്വദേശിയായ സുരേഷ് ഷിൻഡെ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ തത്തയുടെ ഉടമയ്ക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ശിവാജി നഗറിലെ പാർപ്പിട സമുച്ചയത്തിലാണ് ഇയാൾ താമസിക്കുന്നത്. തത്തയും ഉടമയായ അക്ബർ അംജദ് ഖാനും ഇയാളുടെ തൊട്ടടുത്ത വീട്ടിലുമാണ് താമസം. തത്തയുടെ കരച്ചിലും അലർച്ചയും തനിക്ക് ശല്യമാകുന്നു എന്ന് പരാതിയിൽ പറയുന്നു. ഭയപ്പെടുത്തല്‍, സമാധാനന്തരീക്ഷത്തിന് ഭംഗം വരുത്തല്‍ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് ഉടമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Eng­lish Sum­ma­ry: Annoyed by neighbour’s par­rot, senior cit­i­zen files com­plaint with police
You may like this video also

Exit mobile version