Site iconSite icon Janayugom Online

യുവകലാസാഹിതി വാര്‍ഷിക സംഗമം

ഷാര്‍ജ യുവകലാസാഹിതി വാര്‍ഷിക സംഗമം അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ച് നടന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അനൂപ് കീച്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. അംഗങ്ങളെ പ്രതിനിധീകരിച്ച് നൂറ്റി ഇരുപതോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ പ്രസിഡന്റ് ശങ്കര്‍ ആര്‍, ജനറല്‍ സെക്രട്ടറി ബിജു ശങ്കര്‍, ട്രഷറര്‍ വിനോദന്‍, വനിതാകലാസാഹിതി സെന്‍ട്രല്‍ കണ്‍വീനര്‍ സര്‍ഗറോയി, വില്‍സന്‍ തോമസ്, നൗഷാദ്, ഷാജഹാന്‍, ഷനൂപ് തുടങ്ങിയവര്‍ യോഗത്തില്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

സെക്രട്ടറി സുബീര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രശാന്ത്, ബിജു ശങ്കര്‍, മാധവന്‍ ബേനൂര്‍, നമിത എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മിറ്റിയും, സുബീര്‍, ജിബി ബേബി, അഭിലാഷ്, മിനി സുഭാഷ് എന്നിവരടങ്ങിയ പ്രസീഡിയവുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. അഭിലാഷ് ശ്രീകണ്ഠപുരം (സെക്രട്ടറി), ജിബി ബേബി (പ്രസിഡണ്ട്), രഘുനാഥ് (ട്രഷറര്‍), അഡ്വ.സ്മിനു, പത്മകുമാര്‍ (ജോ. സെക്രട്ടറിമാര്‍), അനില്‍കുമാര്‍, സിബി ബൈജു (വൈസ് പ്രസിഡണ്ടുമാര്‍) എന്നിവരടങ്ങിയ 35 അംഗ എക്‌സിക്യൂട്ടീവിനെ സമ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

 

കേരളത്തില്‍ തലപൊക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രവാസികള്‍ക്ക് ജില്ലാ അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഉപാധികളില്ലാതെ ചികിത്സയും സംരക്ഷണവും ഉറപ്പാക്കണമെന്നും വന്‍കിട വികസന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പ്രാദേശിക സര്‍ക്കാരുകളെയും ജന സഭകളെയും വിശ്വാസത്തില്‍ എടുക്കണമെന്നും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Annu­al Meet­ing of Yuvakala sahithi

You may also like this video;

Exit mobile version