Site iconSite icon Janayugom Online

ഉക്രെയ്നിൽനിന്ന് 486 പേരെ കൂടി കേരളത്തിൽ എത്തിച്ചു

തിരുവനന്തപുരം: ഉക്രെയ്നിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തി 486 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്നലെ കേരളത്തിൽ എത്തിച്ചു. ഇതോടെ ഉക്രെയ്നില്‍ നിന്നെത്തിയവരിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 2082 ആയി.

ഇന്നലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് 354 പേരെയും മുംബൈയിൽനിന്ന് 132 പേരെയുമാണു കേരളത്തിലേക്ക് എത്തിച്ചത്. ഡൽഹിയിൽനിന്നു മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവരെ കേരളത്തിലേക്കെത്തിക്കാൻ കൊച്ചിയിലേക്കു പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ പുലർച്ചെ നാലിനു കൊച്ചിയിലെത്തിയ വിമാനത്തിൽ 174 പേരും വൈകിട്ട് 6.45ന് എത്തിയ വിമാനത്തിൽ 180 പേരും ഉണ്ടായിരുന്നു. മുംബൈയിലെത്തിയ 132 പേരിൽ 22 പേരെ കോഴിക്കോട് വിമാനത്താവളത്തിലും 21 പേരെ കണ്ണൂരിലും 89 പേരെ കൊച്ചിയിലും എത്തിച്ചു. ഇന്നു രാത്രിയും ഡൽഹിയിൽനിന്നു ചാർട്ടേഡ് വിമാനങ്ങൾ കൊച്ചിയിൽ എത്തുന്നുണ്ട്.

eng­lish sum­ma­ry; Anoth­er 486 peo­ple were brought to Ker­ala from Ukraine

you may also like this video;

Exit mobile version