Site iconSite icon Janayugom Online

ദേശീയപാതയിൽ വീണ്ടും അപകട മരണം; വയോധികൻ ബൈക്കിടിച്ചു മരിച്ചു

ചേർത്തലയിൽ ദേശീയപാതയിൽ വീണ്ടും അപകടമരണം. വെള്ളിയാഴ്ച ഉച്ചക്ക് പട്ടണക്കാട് പുതിയകാവിന് സമീപം ബൈക്കിടിച്ചു വയോധികൻ മരിച്ചു. അരൂർ പഞ്ചായത്ത് 21ാം വാർഡ് അമ്പനേഴത്ത് വാസവൻ(85)ആണ് മരിച്ചത്. മകളുടെ വീട്ടിലേക്കു പോകാൻ കാൽനടയായി റോഡ്മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ വാസവനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഒരാഴ്ചക്കിടയിൽ ചേർത്തല ദേശീയപാതയിലുണ്ടായ വ്യത്യസ്ഥ അപകടങ്ങളിൽ നാലുപേരാണ് മരിച്ചത്.

Exit mobile version