Site icon Janayugom Online

തിരുവനന്തപുരത്ത് വീണ്ടും അതിക്രമം: ബൈക്കിലെത്തിയ യുവാവ് വിദ്യാര്‍ത്ഥിനികളെ കടന്നുപിടിച്ചു

തിരുവനന്തപുരത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും ആക്രമണം. ഐഎഎസ് പരിശീലന ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ അഞ്ജാതൻ കടന്നുപിടിക്കുകയായിരുന്നു. പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിൽ വെച്ചാണ് സംഭവം. ഈ മാസം 26‑നാണ് അക്രമം നടന്നത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കി. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Anoth­er attack on girls in Thiruvananthapuram
You may also like this video

 

Exit mobile version