മണിപ്പൂരിലെ ചുരാചന്ദ് പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുമെന്ന ഗോത്രസംഘടനകളുടെ പ്രഖ്യാപനത്തിനിടെയാണ് രണ്ട് മാസത്തേക്ക് നിരോധനജ്‌ഞ പ്രഖ്യാപിച്ചത്. വിവിധ മോര്‍ച്ചറികളിലുണ്ടായിരുന്ന കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് ഐടിഎൽഎഫ് പ്രസ്താവനയിറക്കിയത്.
മോർച്ചറികളിൽ സൂക്ഷിച്ചിട്ടുള്ള 60 പേരുടെ മൃതദേഹങ്ങളാണ് കൂട്ടമായി സംസ്കരിക്കുക. അതിനിടെ കഴിഞ്ഞ ദിവസവും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ജില്ലയില്‍ വ്യാപകമായി പൊലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. അതേ സമയം വംശീയ കലാപത്തിൽ എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ സി ബി ഐ ഡയറക്ടർ മണിപ്പൂരിൽ എത്തി.
English Summary; Another ban in Manipur; Announced for two months
You may also like this video