Site icon Janayugom Online

ബംഗാളില്‍ ഒരു ബിജെപി എംഎല്‍എകൂടി തൃണമൂലില്‍

പശ്ചിമബംഗാളില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാരുടെ എണ്ണം നാലായി. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ കാലിഗഞ്ച് എംഎല്‍എയായ സൗമന്‍ റോയ് ആണ് തൃണമൂലില്‍ തിരിച്ചെത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് സൗമന്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്.

 


ഇതും കൂടി വായിക്കുക; ത്രിപുരയില്‍ ബിജെപിക്കും,കോണ്‍ഗ്രസിനും ഭീഷണി ഉയര്‍ത്തി  തൃണമൂല്‍


 

തന്‍മയി ഘോഷ്, ബിശ്വജിത് ദാസ് എന്നീ ബിജെപി എംഎല്‍എമാര്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ പാര്‍ട്ടി വിട്ടിരുന്നു. മറ്റൊരു ബിജെപി നേതാവ് മുകുള്‍ റോയ് ജൂണ്‍ 11നാണ് തൃണമൂലിലേക്ക് പോയത്. ബിജെപിയുടെ വിഭജന രാഷ്ട്രീയത്തെ അംഗീകരിക്കാന്‍ സാധിക്കാത്തതിനാലാണ് പാര്‍ട്ടി വിടുന്നതെന്ന് സൗമന്‍ റോയ് പറഞ്ഞു. അതേസമയം, സൗമന്‍ റോയ് അവസരവാദിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

Eng­lish sum­ma­ry;  anoth­er bjp mla quits par­ty in kolkata joins trinamul

You may also like this video;

Exit mobile version