Site iconSite icon Janayugom Online

തൊപ്പിക്കെതിരെ വീണ്ടും കേസ്

അശ്ലീല പരാമർശം നടത്തിയ കേസില്‍ തൊപ്പി എന്ന യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സംഭവത്തിൽ കണ്ണപുരം പൊലീസാണ് തൊപ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ടി പി അരുണിന്റെ പരാതിയിലാണ് കേസെടുത്തത്. 

ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് തൊപ്പിയ്‌ക്കെതിരെ കണ്ണപുരം പൊലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67ാം വകുപ്പാണ് തൊപ്പിയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അശ്ലീലവും സ്ത്രീവിരുദ്ധതയും നിറഞ്ഞ പരാമർശങ്ങള്‍ നടത്തുന്നയാളാണ്. തൊപ്പിയ്‌ക്കെതിരെ നിരവധി സ്‌റ്റേഷനുകളിലാണ് ഇതിനോടകം തന്നെ പരാതി ലഭിച്ചത്. ഇത്തരത്തിൽ കണ്ണപുരം പൊലീസിന് ലഭിച്ച പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. നിലവിൽ തൊപ്പി വളാഞ്ചേരി പൊലീസ് സ്‌റ്റേഷനിലാണുള്ളത്.

Eng­lish Summary:Another case against the thoppi

You may also like this video

Exit mobile version