Site iconSite icon Janayugom Online

ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ തട്ടി; യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെതിരെ ആറന്മുളയിലും കേസ്

കോട്ടയം ജനറൽ ആശുപത്രിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയ യൂത്ത്‌ കോൺഗ്രസ്‌ അരവിന്ദ് വെട്ടിക്കലിനെതിരെ ആറന്മുളയിലും കേസ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 80,000 രൂപ തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശിയായ യുവതിയുടെ മാതാവാണ് പരാതി നല്‍കിയത്. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്തു.

ആറന്മുള സ്വദേശിനിയും എംകോ ബിരുദധാരിയുമായ യുവതിക്ക് ജനറൽ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിൽ റിസപ്‌ഷനിസ്റ്റ്‌ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.

കോട്ടയം ജനറൽ ആശുപത്രിയിൽ റിസപ്‌ഷനിസ്റ്റ്‌ തസ്തികയിൽ നിയമന ഉത്തരവ്‌ കൈമാറി യുവതിയിൽ നിന്ന്​ 50,000 രൂപ വാങ്ങിയ സംഭവത്തിലാണ് അരവിന്ദ്‌ വെട്ടിക്കലിനെ കന്റോൺമെന്റ്‌ പൊലീസ്‌ കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌തത്‌. ആരോഗ്യ വകുപ്പ്‌ ഡയറക്ടറർ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്‌. അരവിന്ദ്‌ പറഞ്ഞത്‌ പ്രകാരം ജോലിക്ക് എത്തിയപ്പോഴാണ്‌ തട്ടിപ്പിനിരയായ വിവരം യുവതി അറിഞ്ഞത്‌.

Eng­lish Sum­ma­ry: Anoth­er case against Youth Con­gress leader
You may also like this video

Exit mobile version