ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് നിശബ്ദ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കെയാണ് റാലികൾ, ഒത്തുചേരലുകൾ എന്നിവ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ രാകേഷ് കുമാർ ഉത്തരവിറക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.
ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്, പ്രകോപനപരമായ പ്രസ്താവനകൾ നടത്തരുത് തുടങ്ങിയ നിർദ്ദേശങ്ങളും ഉത്തരവിൽ ഉൾപ്പെടുന്നു. സെപ്റ്റംബർ 24ലെ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ രണ്ട് ദിവസം മുമ്പ് മാത്രമാണ് പിൻവലിച്ചിരുന്നത്.
ലഡാക്കിൽ വീണ്ടും നിരോധനാജ്ഞ; റാലികളും ഒത്തുചേരലുകളും നിരോധിച്ചു

