വാഷിങ്ടണ്‍: യുഎസില്‍ വീണ്ടും സൈബര്‍ ആക്രമണം. യുഎസ് സര്‍ക്കാര്‍ ഏജന്‍സികള്‍, ഓഫീസുകള്‍ തുടങ്ങി 24 ഓളം സ്ഥാപനങ്ങളുടെ ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി മൈക്രോസോഫ്റ്റ് അറിയിച്ചു. സുപ്രധാന വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടുള്ള ചൈനീസ് നീക്കമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി സൈബര്‍ ആക്രമണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സെക്യൂരിറ്റിക്ക് നേരെ ആക്രമണമുണ്ടായി. ഉടന്‍തന്നെ മൈക്രോസോഫ്റ്റുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നുവെന്ന് വൈറ്റ്ഹൗസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ആദം ഹോഡ്ജ് പറഞ്ഞു.
എന്നാല്‍ ചൈന ആരോപണം നിഷേധിച്ചു. യുഎസും സഖ്യകക്ഷികളും ചേര്‍ന്ന് ചൈനീസ് നെറ്റ്‌വര്‍ക്കുകളെ ലക്ഷ്യം വയ്ക്കുകയാണെന്ന് ചൈന ആരോപിച്ചു.
english summary; Another cyber attack in the US
you may also like this video;