സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി വസന്തയാണ് മരിച്ചത്. ഈ വര്‍ഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 31 ആയി. ജലാശയത്തിൽ മുങ്ങുമ്പോൾ വെള്ളം മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിലെത്തിയാണ് രോഗബാധയുണ്ടാവുന്നത്. അമീബയുള്ള വെള്ളം കുടിച്ചാൽ മസ്തിഷ്കജ്വരം ഉണ്ടാകാറില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബയുടെ സാന്നിധ്യമുണ്ടാവുക. വേനൽക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെ അമീബ വർധിക്കും. വേനലിൽ വെള്ളം ഇളം ചൂടിലേക്കു വരുമ്പോൾ പുറത്തേക്കെത്തും. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്കു മാത്രമാണ് രോഗം വരുന്നത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

