Site icon Janayugom Online

റഷ്യയിലെ കുർസ്‌ക് നഗരത്തിൽ വീണ്ടും ഡ്രോൺ ആക്രമണം

റഷ്യയിലെ കുർസ്‌ക് നഗരത്തിൽ വീണ്ടും ഉക്രെയ്ന്‍ ഡ്രോൺ ആക്രമണം. ഞായറാഴ്ചയും തുടർന്ന ഡ്രോൺ ആക്രമണത്തിൽ റഷ്യയിലെ തെക്കൻ കുർസ്ക് നഗരത്തിന്റെ മധ്യഭാഗത്തുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. റഷ്യൻ ആർമി ആസ്ഥാനമായ കൈവ് ലക്ഷ്യമാക്കിയ ഡ്രോണാണ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിൽ പതിച്ചതെന്ന് റഷ്യൻ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. 

ഉക്രെയ്നുമായുള്ള അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ (50 മൈൽ) അകലെയുള്ള കുർസ്കിൽ ഉക്രേനിയൻ സൈന്യം അയച്ച ഡ്രോൺ വന്ന് പതിച്ചത്. സെൻട്രൽ ഡിസ്ട്രിക്റ്റിലെ അത്യാഹിത സംഭവങ്ങൾ തരണം ചെയ്യുന്ന ജീവനക്കാർ തങ്ങുന്ന അഡ്മിനിസ്ട്രേറ്റീവ് കെട്ടിടമാണ്‌ ഇത്. കെട്ടിടത്തിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നൊഴിച്ചാൽ വലിയ അത്യാഹിതം സംഭവിച്ചിട്ടില്ലെന്ന് കുർസ്‌ക് ഗവർണർ ‘റോമൻ സ്റ്റാറോവോട്ട് ടെലിഗ്രാമിൽ പറഞ്ഞു.

കഴിഞ്ഞ മാസം ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിൽ കുർസ്കിലെ റെയിൽവേ സ്റ്റേഷന് കേടുപാടുകൾ സംഭവിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റഷ്യ‑ഉക്രെയ്ൻ യുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞ 19 മാസമായി തുടരുന്ന ഡ്രോൺ ആക്രമണമാണ്. 

Eng­lish Summary:Another drone attack in the city of Kursk, Russia
You may also like this video

Exit mobile version