Site iconSite icon Janayugom Online

അമേരിക്കയില്‍ വീണ്ടും ഒരു ഇന്ത്യൻ വിദ്യാര്‍ത്ഥികൂടി മരിച്ചനിലയില്‍: കൊലപാതകമെന്ന് കുടുംബം

abhijithabhijith

അമേരിക്കയിലെ ഇന്ത്യൻ ജനതയില്‍ ആശങ്കയുണര്‍ത്തി മറ്റൊരു വിദ്യാര്‍ത്ഥികൂടി മരിച്ചു. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശി അഭിജിത് പരുചുരു(20)വാണ് മരിച്ചത്. അതേസമയം, അഭിജിത്തിന്റേത് കൊലപാതകമാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ രംഗത്തെത്തി. 

അഭിജിത്തിനൊപ്പം കണക്ടിക്കറ്റിലാണ് മാതാപിതാക്കളും താമസിക്കുന്നത്. മാര്‍ച്ച് 11ന് വനമേഖലയിലെ കാറിനുള്ളിലാണ് അഭിജിതിന്റെ മൃതദേഹം കണ്ടെത്തിയത്. അഭിജിത്തിനെ സര്‍വകലാശാല കാമ്പസില്‍വച്ച് കൊലപ്പെടുത്തിയതാണെന്നും മൃതദേഹം കാറില്‍ ഉപേക്ഷിച്ച് അക്രമികള്‍ കടന്നുകളഞ്ഞെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

വിദ്യാര്‍ഥിയുടെ മൃതദേഹം കഴിഞ്ഞദിവസം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Eng­lish Sum­ma­ry: Anoth­er Indi­an stu­dent found de ad in Amer­i­ca: Fam­i­ly claims it was murder

You may also like this video

Exit mobile version