Site iconSite icon Janayugom Online

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് ഇന്നലെ മരിച്ചത്. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ‑കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടലേക്ക് മടങ്ങവെയാണ് കുഞ്ഞ് മരിക്കുന്നത്.

അട്ടപ്പാടിയിൽ ഈ വർഷത്തെ മൂന്നാമത്തെ നവജാത ശിശുമരണമാണിത്. അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മാർച്ച് 21ന് മേട്ടുവഴിയിൽ മരുതൻ- ജിൻസി ദമ്പതികളുടെ നാലുമാസം പ്രായമായ ആൺകുഞ്ഞ് മരിച്ചിരുന്നു.

Eng­lish summary;Another infant death in Attappadi

You may also like this video;

Exit mobile version