Site iconSite icon Janayugom Online

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ അനുവദിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു

കർണാടകയിൽ എസ്എസ്എൽസി പരീക്ഷ ആരംഭിച്ച് രണ്ടാം ദിവസവും ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ അനുവദിച്ച അധ്യാപികയെ സസ്പെൻഡ് ചെയ്തു. കൽബുറാഗി ജില്ലയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസവും ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിച്ച ഗദഗ് ജില്ലയിലെ ഏഴ് അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. ഈ വർഷം ആദ്യമാണ് കർണാടകയിൽ ഹിജാബ് വിവാദം അരങ്ങേറിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

മാർച്ച് 15ന് കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് കർണാടക സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ന്യായമാണെന്നും വിദ്യാർത്ഥികൾക്ക് ഇതിനെ എതിർക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

eng­lish summary;Another Kar­nata­ka teacher sus­pend­ed for allow­ing girl to wear hijab dur­ing exam in Kalaburagi
you may also like this video;

Exit mobile version