Site iconSite icon Janayugom Online

കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ചെറുപുഴ ഉദയംകാണാക്കുണ്ടിലാണ് ഉരുള്‍പ്പൊല്‍. നാല് വൈദ്യുതി തൂണുകളും ടാര്‍ ചെയ്യാത്ത റോഡും ഒലിച്ചുപ്പോയി. അതേസമയം ആളപായമില്ല. കണ്ണൂര്‍ കാപ്പിമല പൈതല്‍കുണ്ടില്‍ ഇന്ന് രാവിലെ ഉരുള്‍പ്പൊട്ടിയിരുന്നു. ആള്‍ത്താമസമില്ലാത്ത പ്രദേശമായിരുന്നു. 

അതേസമയം, സംസ്ഥാനത്ത് മിക്കയിടങ്ങളിലും മഴ കനക്കുകയാണ്. തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി വീണു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ വിവിധയിടങ്ങളില്‍ വീടിന്റെ മതില്‍ ഇടിഞ്ഞുവീണു. പാലക്കാട് കനത്ത മഴയില്‍ ഗായത്രി പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പാലം മുങ്ങി. 

ആലത്തൂര്‍ പറക്കുന്നം പതിപാലമാണ് മുങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോടഞ്ചേരി ചെമ്പുകടവ്, കോഴിക്കോട് താലൂക്കിലെ കപ്പക്കല്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍. കാണാതായ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Eng­lish Summary:Another land­slide in Kan­nur; Many peo­ple were displaced
You may also like this video

Exit mobile version